ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയ്‌ക്ക് വീണ്ടും ഇഡി നോട്ടീസ്. ഷിക്കോപൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വീണ്ടും ഹാജരാകാൻ നിർദേശം ന ൽകിയിരിക്കുന്നത്. റോബർട്ട് വാദ്ര ഇന്ന് തന്നെ ഹാജരായേക്കുമെന്നാണ് വിവരം.
ഇതിന് മുമ്പ് 11 തവണ 70 മണിക്കൂറിലധികം റോബർട്ട് വാദ്രയെ ഇഡി ചോദ്യം ചെയ്‌തിരുന്നു. വീണ്ടും പലതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ലണ്ടൻ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വാദ്രയ്‌ക്കെതിരായ ആരോപണം. കള്ളപ്പണം വെളുപ്പിക്കുന്നതിലൂടെ ലണ്ടനിൽ ഏതാണ് 1.9 മില്യൺ ബ്രിട്ടീഷ് പൗണ്ട് വിലവരുന്ന ഭൂമി സ്വന്തമാക്കി. രാജസ്ഥാനിലും സമാനമായ രീതിയിൽ ഭൂമി ഇടപാട് നടത്തി. 95 ഏക്കറിലധികം ഭൂമിയാണ് റോബർട്ട് വാദ്ര അംഗമായ ട്രസ്റ്റ് സ്വന്തമാക്കിയത്. ഇതിലും കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഡൽഹിയിലെ ഭൂമി ഇടപാടിൽ പ്രിയങ്ക ഗാന്ധിയും ഒരു മലയാളി എംപിയും ഉൾപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |