ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ, വെള്ളിയാഴ്ച രാജിവച്ച എട്ട് ആംആദ്മി എം.എൽ.എമാർ ഇന്നലെ ബി.ജെ.പിയിൽ ചേർന്നു. സീറ്റ് ലഭിക്കാത്ത ഏഴു പേരടക്കമാണിത്. രോഹിത് കുമാർ മെഹ്റോളിയ, രാജേഷ് റിഷി, ഗിരീഷ് സോണി, മദൻ ലാൽ, നരേഷ് യാദവ്, ഭൂപീന്ദർ സിംഗ് ജൂൻ, വന്ദനാ ഗൗഡ്, പവൻ ശർമ്മ എന്നിവരാണ് ആംആദ്മി വിട്ടത്.
ഇവരെ ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ ബയ്ജയന്ത് പാണ്ഡെ, ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു. നരേഷ് യാദവിന് സിറ്രിംഗ് സീറ്റ് നൽകിയിരുന്നെങ്കിലും ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ഒഴിവാക്കിയിരുന്നു. നരേഷിന് പകരം മഹേന്ദർ ചൗധരിയെ മെഹ്റോളി മണ്ഡലത്തിൽ ആംആദ്മി സ്ഥാനാർത്ഥിയായി രംഗത്തിറക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |