തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ നൂറാം വിക്ഷേപണത്തിലൂടെ ബഹിരാകാശത്തെത്തിച്ച എൻ.വി.എസ് 02 നാവിഗേഷൻ ഉപഗ്രഹത്തിന് സാങ്കേതിക തകരാർ. ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ സഹായിക്കുന്ന ത്രസ്റ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള വാൽവുകൾക്കാണ് തകരാർ. ഉപഗ്രഹത്തിന്റെ മറ്റ് സംവിധാനങ്ങൾക്ക് പ്രശ്നമില്ല. തകരാർ പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐ.എസ്.ആർ.ഒ.
വിക്ഷേപണശേഷം ഉപഗ്രഹത്തിലെ സോളാർ പാനലുകൾ വിജയകരമായി വിന്യസിച്ചിരുന്നു. ഗ്രൗണ്ട് സ്റ്റേഷനുമായി ആശയവിനിമയവും സ്ഥാപിച്ചു. 170 കിലോമീറ്റർ അടുത്ത ദൂരവും 36,577 കിലോമീറ്റർ അകന്ന ദൂരവുമുള്ള ദീർഘവൃത്താകൃതിയിലെ ഭ്രമണപഥത്തിൽ ഭൂമിയെ വലംവയ്ക്കുകയാണ് ഇപ്പോൾ ഉപഗ്രഹം.
നാവിക് ഗതിനിർണയ സംവിധാനത്തിനുള്ള ഉപഗ്രഹശ്രേണിയിൽപ്പെട്ട എൻ.വി.എസ് 02 ജനുവരി 29ന് ജി.എസ്.എൽ.വി - എഫ് 15 റോക്കറ്റിലാണ് വിക്ഷേപിച്ചത്. ജി.എസ്.എൽ.വിയുടെ 17-ാം ദൗത്യമായിരുന്നു ഇത്. എൽ 1, എൽ 5, എസ്, സി ബാൻഡുകളിലെ ഗതിനിർണയ ട്രാൻസ്‌പോണ്ടറുകളാണ് 2,250 കിലോഗ്രാം ഭാരമുള്ള എൻ.വി.എസ് 02 ഉപഗ്രഹത്തിലുള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |