എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയന്റെയും തിരുവല്ല കല്ലട ഐ കെയർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 9 ന് രാവിലെ 10 മുതൽ 2.30 വരെ എരുമേലി യൂണിയൻ ഹാളിൽ നടക്കും. ചെയർമാൻ കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. ബോർഡ് മെമ്പർ എം.വി അജിത് കുമാർ സന്ദേശം നൽകും. എസ്.സന്തോഷ്, സാബു നിരവേൽ, കെ.കെ സുരേഷ്, അനൂപ് രാജു, ഷിൻ ശ്യാമളൻ, സി.എസ് ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുക്കും. കൺവീനർ പി.എസ് ബ്രഷ്‌നേവ് സ്വാഗതം പറയും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281481669.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |