കല്ലമ്പലം: ഞെക്കാട് സ്കൂളിലെ 1982 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'സംഗമം 82" സ്കൂൾ ഓഡിറ്റോറിയത്തിലേക്കുള്ള കസേരകൾ സംഭാവന ചെയ്തു. സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് കെ.കെ സജീവ്,സെക്രട്ടറി നിസാർ,ട്രഷറർ രാജേന്ദ്ര ബാബു,എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രഭാഷ്,രാജേന്ദ്രൻ, അജിത,ദേവദത്തൻ,ദിനേശ് തുടങ്ങിയവർ ചേർന്ന് കസേരകൾ കൈമാറി. സ്‌കൂൾ പ്രിൻസിപ്പൽ എസ്.ശ്രീജ, ഹെഡ്മാസ്റ്റർ എൻ.സന്തോഷ്,പി.ടി.എ പ്രസിഡന്റ് ഒ.ലിജ,എസ്.എം.സി ചെയർമാൻ അനിൽകുമാർ എന്നിവർ കസേരകൾ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |