തിരുവനന്തപുരം: മാനവീയം മോഡലിൽ യൂണിവേഴ്സിറ്റി കോളേജിന് എതിർവശത്ത് അയ്യങ്കാളി ഹാളിന് സമീപം ഓപ്പൺ ഗാലറി, പാർക്ക്,ഫുഡ് കോർട്ട്,വാഹന ചാർജ്ജിംഗ് സെന്റർ എന്നിവ ഒരുങ്ങുന്നു. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് റോഡ് പണിയുടെ രണ്ടാം ഘട്ടമായിട്ടാണ് നൈറ്റ് ലൈഫ് ആസ്വദിക്കാൻ നഗരത്തിൽ മറ്രൊരിടംകൂടി ഒരുക്കുന്നത്.
മാനവീയത്തിൽ വിരിച്ചിരിക്കുന്ന പോലുള്ള കോബിൾ സ്റ്റോൺ പാകിയ ഫുട്പാത്താകും ഇവിടെയും ക്രമീകരിക്കുന്നത്. കൾച്ചറൽ പ്രോഗ്രാമുകൾക്കായി ചെറിയ ഓപ്പൺ സ്റ്രേജ്,പാർക്ക്,സന്ദർശകർക്കിരിക്കാൻ ഗാലറി ടൈപ്പ് ഓഡിറ്രോറിയം,വൈഫൈ,ഫുഡ് കോർട്ടുകൾ,മ്യൂസിക് സംവിധാനം,എൽ.ഇ.ഡി വാൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ടാകും.
സിറ്റിയോടടുത്തു കിടക്കുന്നതിനാൽ ഇവിടെ പുലരുവോളം ജനങ്ങൾക്ക് കൂടിച്ചേരാനും നൈറ്റ് ലൈഫ് ആസ്വദിക്കാനുമാകും എന്നതാണ് പ്രത്യേകത. പത്തോളം സി.സിടിവി ക്യാമറക്കണ്ണുകളും സുരക്ഷാ കവചമൊരുക്കും. രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾ രണ്ടു മാസത്തിനകം തീരും. പിന്നാലെ ബ്യൂട്ടിഫിക്കേഷൻ ജോലികളും ലൈറ്റ് സംവിധാനവും ഒരുക്കുന്നതോടെ നഗരവാസികളുടെ ഒഴുക്കാവും ഇവിടേക്കെന്നാണ് പ്രതീക്ഷിക്കുന്നത്.
ആൽമരവും വേപ്പും
റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്രാൻ ശ്രമിച്ചപ്പോൾ ലാറി ബേക്കർ,സുഗതകുമാരി,സുരേന്ദ്രൻ ആശാരി,ശർമ്മാജി എന്നിവരെത്തി സംരക്ഷിച്ച വൻ ആൽവൃക്ഷവും വേപ്പ് മരവും രണ്ടറ്രത്തായി സംരക്ഷിത മരങ്ങളായി പരിപാലിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |