ടെഹ്‌റാൻ: യൂറോപ്പിലെ ലക്ഷ്യസ്ഥാനങ്ങൾ തകർക്കാൻ കഴിയുന്ന ആണവ മിസൈലുകൾ ഇറാൻ രഹസ്യമായി നിർമ്മിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഉത്തര കൊറിയയിൽ നിന്നാണ് മിസൈൽ ഡിസൈനുകൾ ഇറാന് ലഭിച്ചതെന്നും ഫ്രാൻസ് ആസ്ഥാനമായുള്ള സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ഉപഗ്രഹ വിക്ഷേപണ കേന്ദ്രങ്ങളെന്ന പേരിലുള്ള രണ്ട് കേന്ദ്രങ്ങളിലാണ് മിസൈലുകൾ വികസിപ്പിക്കുന്നതെന്നും ആരോപിച്ചു. മിസൈലുകളുടെ പ്രഹര പരിധി 3,000 കിലോമീറ്ററിലേറെയാണ്. റോക്കറ്റ് ലോഞ്ചറുകളുടെ പരീക്ഷണം ഇറാൻ ഇതിനോടകം നടത്തിയിട്ടുണ്ടെന്നും പറയുന്നു. ആരോപണത്തിൽ ഇറാൻ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |