കാലിഫോർണിയ: മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് ലഭിച്ച മുപ്പത്തഞ്ചുകാരി വിദ്യാർത്ഥികളെ ലൈംഗികമായി ഉപയോഗിച്ചതിന് അറസ്റ്റിലായി. കാലിഫോർണിയ സ്വദേശിയായ ജാക്വലിൻ മായാണ് അറസ്റ്റിലായത്. പതിനൊന്നും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളുമായി മാ ലൈംഗിക ബന്ധത്തിലേർപ്പെടുകയും പൂർണ നഗ്ന ചിത്രങ്ങൾ കൈമാറുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. താൻ തെറ്റുചെയ്തു എന്ന് പാെട്ടിക്കരഞ്ഞുകൊണ്ട് മാ സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇതോടെ കേസിൽ മാ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 2023ൽ ഒരു രക്ഷിതാവാണ് മായ്‌ക്കെതിരെ പരാതിയുമായി ആദ്യം രംഗത്തെത്തിയത്.
2022ലാണ് മായെ സാൻ ഡീഗോ കൗണ്ടിയിലെ ടീച്ചർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മാ ഉൾപ്പെടെ അഞ്ചുപേർക്കാണ് പുരസ്കാരം ലഭിച്ചത്. അവാർഡ് ലഭിച്ച് ഏഴ് മാസം കഴിഞ്ഞപ്പോഴായിരുന്നു മായ്‌ക്കെതിരെ പരാതി ഉയർന്നത്.
മാസങ്ങളോളം കുട്ടികളുമായി മാ ബന്ധം പുലർത്തിയിരുന്നു. കുട്ടികൾക്ക് തന്റെ പൂർണ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തതിനൊപ്പം കുട്ടികളിൽ നിന്ന് അത്തരത്തിലുള്ള ചിത്രങ്ങൾ വാങ്ങുകയും ചെയ്തു. അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായി. ഇത്തരം പ്രവൃത്തികൾ ചെയ്തതിനാൽ പ്രായപൂർത്തിയാകാത്തവരെ നിർബന്ധിത ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റവും അദ്ധ്യാപികയ്‌ക്കെതിരെ ചുമത്തി. ഇതോടെ ശിക്ഷ കടുത്തതായിരിക്കും എന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്. സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകുന്ന തരത്തിലുള്ള ശിക്ഷ തന്നെ നൽകണമെന്നാണ് മായുടെ ഉപദ്രവത്തിനിരയായ കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |