തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് മന്തിസഭായോഗത്തിൽ സി.പി.ഐ എതിർപ്പുന്നയിച്ചതിന് പിന്നാലെ, എലപ്പുള്ളി മദ്യ നിർമ്മാണ ശാലയ്ക്കായി 4ഏക്കർ ഭൂമി തരം മാറ്റത്തിന് ഒയാസിസ് കമ്പനി നൽകിയ അപേക്ഷ പാലക്കാട് ആർ.ഡി.ഒ തള്ളിയതിന് പിന്നിൽ മുഖം രക്ഷിക്കാനുള്ള സി.പി.ഐ യുടെ ശ്രമം.
മദ്യനിർമ്മാണ പ്ലാന്റിന് അനുമതി നൽകിയ മന്ത്രിസഭാ യോഗത്തിൽ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന ആക്ഷേപം നേരിട്ടതിന് പിന്നാലെയാണ് തരം മാറ്റത്തിന് സി.പി.ഐ മന്ത്രിയുടെ വകുപ്പ് എതിർപ്പുന്നയിച്ചത്.മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ യുടെ വകുപ്പുകൾക്ക് സമീപകാലത്ത് ധനകാര്യ വകുപ്പ് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് ആക്ഷേപം സി.പി.ഐക്കുണ്ട് .
ഭക്ഷ്യവകുപ്പിനും കൃഷിവകുപ്പിനും കാര്യമായ സഹായം ഉണ്ടാകാത്തതിനാൽ പലപദ്ധതികൾക്കും മുന്നോട്ടുപോകാനായിട്ടില്ല . ഭക്ഷ്യ വകുപ്പിന് പണം
നൽകാത്തിതിനാൽ മാവേലി സ്റ്റോറുകൾ കാലിയാണ്. ഒന്നാം പിണറായി സർക്കാർ ആരംഭിച്ച കർഷക ക്ഷേമബോർഡിന് ധനവകുപ്പ് ഇതുവരെയും പച്ചക്കൊടി നൽകിയിട്ടില്ല. ഇതി ശേഷം തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ്, മദ്രസ അദ്ധ്യാപക ക്ഷേമ നിധി ബോർഡ് എന്നിവ ആരംഭിച്ചു.
സി.പി.എമ്മിന് വിധേയമായാണ് പാർട്ടി പ്രവർത്തിക്കുന്നതെന്ന ആക്ഷേപമുണ്ട്.ഇത്തരം ആക്ഷേപങ്ങൾ സമ്മേളനങ്ങളിൽ ഉയർന്നു വരാൻ സാദ്ധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് 'സാദ്ധ്യമായ' കാര്യങ്ങളിൽ സി.പി.ഐ എതിർപ്പുന്നയിക്കുന്നത്. കൊല്ലം കോർപ്പറേഷൻ മേയർ സ്ഥാനത്തെ ചൊല്ലി സി.പി.ഐ ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ രാജി വച്ചതും വേറിട്ട് കാണാനാവില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |