കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിൽ വിവിധ ഭാഗങ്ങളിൽ ഭൂചലനം. ബലാൽ, കള്ളാർ, കോടോത്ത്, പരപ്പ, മാലോത്ത്, വെസ്റ്റ് എളേരി എന്നീ വില്ലേജ് പരിധികളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ഭൂചലനമുണ്ടായ പ്രദേശങ്ങളിൽ അസാധാരണ ശബ്ദം കേട്ടതായും പ്രദേശവാസികൾ പറഞ്ഞു.
കട്ടിൽ ഉൾപ്പെടെ കുലുങ്ങിയെന്നും സാധനങ്ങൾ നിലത്തുവീണെന്നും നാട്ടുകാർ പറയുന്നു. പലരും വീട്ടിൽ നിന്ന് ഇറങ്ങിയോടി. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അറബിക്കടലിന്റെ പത്ത് കിലോമീറ്റർ ഉള്ളിലാണ് പ്രഭവകേന്ദ്രമെന്നാണ് അധികൃതർ അറിയിക്കുന്നത്. രണ്ട് തവണ തുടർചലനങ്ങളുണ്ടായി. വിദഗ്ദധ സമിതി ഇന്ന് സ്ഥലത്തെത്തി പഠനം നടത്തുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |