ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മൂന്നാമൂഴത്തിൽ കേന്ദ്രത്തിൽ അധികാരമേറ്റ ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻ നേട്ടം കൈവരിക്കാൻ നരേന്ദ്രമോദിക്കായി. മോദിയുടെ നേതൃത്വത്തിൽ 2025ൽ നേടുന്ന ആദ്യ തിരഞ്ഞെടുപ്പ് ജയമാണ് ഡൽഹിയിലേത്. ഇതോടെ, 15 സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരണമായി. ആറിടത്ത് സഖ്യകക്ഷികൾക്കൊപ്പവും.
ദേശീയ തലസ്ഥാന മേഖലയിലെ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവയ്‌ക്കൊപ്പം ഡൽഹിയിലും ഒരേ പാർട്ടി ഭരണം ആദ്യമായാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പവും അതിന് ശേഷവും ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ, ജമ്മു കശ്മീർ, ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.
ഇതിൽ, ആന്ധ്ര, സിക്കിം, അരുണാചൽ, ഒഡീഷ, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ബി.ജെ.പിയോ, എൻ.ഡി.എ സർക്കാരോ ആണ് ഭരണത്തിൽ. ഇക്കൂട്ടത്തിൽ ഡൽഹിയും അണിചേർന്നു.ദേശീയ തലസ്ഥാന മേഖലയിലെ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവയ്‌ക്കൊപ്പം ഡൽഹിയിലും ഒരേ സമയം ബി.ജെ.പി ഭരണം ആദ്യമായാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |