
ന്യൂഡൽഹി: വർക്കല നഗരസഭയിൽ സത്യപ്രതിജ്ഞയ്‌ക്കു ശേഷം ജയ്‌ഹിന്ദ് എന്നു വിളിച്ച എൽ.ഡി.എഫ് കൗൺസിലർ അഖില ജി.എസിന് മാപ്പു പറയേണ്ടി വന്നതിനെ അപലപിച്ച് ബി.ജെ.പി. ദേശീയ തലത്തിലും പശ്‌ചിമ ബംഗാളിലുമൊക്കെ സി.പി.എമ്മിന് തിരിച്ചടി നേരിട്ടത് ഇത്തരം രാജ്യദ്രോഹ നിലപാടുകൾ മൂലമാണെന്ന് ബി.ജെ.പി വക്താവ് അനിൽ ആന്റണി പറഞ്ഞു. രാജ്യത്തെ സല്യൂട്ട് ചെയ്യുന്നതിനെ എതിർക്കുന്ന നിലപാടാണ് കേരളത്തിലും വച്ചുപുലർത്തുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തരം നിലപാടുകൾക്ക് തിരിച്ചടിയുണ്ടാകും. ജനങ്ങൾ ഇടതിനെ അകറ്റി ബി.ജെ.പിയെ പിന്തുണയ്‌ക്കുമെന്നും അനിൽ ആന്റണി അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |