തൃശൂർ : തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിന് സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണം സഹായകമായെന്ന് സി.പി.എം പ്രവർത്തന റിപ്പോർട്ടിൽ പരാമർശം. ക്രൈസ്തവ, ന്യൂനപക്ഷ പ്രീണന സമീപനം എൽ.ഡി.എഫ് സ്വീകരിക്കുന്നു എന്ന പ്രചാരണം എൻ.ഡി.എയ്ക്ക് ഗുണകരമായെന്നും മോദി ഗ്യാരണ്ടി സ്വാധീനിച്ചെന്നും റിപ്പോർട്ടിലുണ്ട്.
തൃശൂരിൽ പാർട്ടിക്ക് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വോട്ടർമാരെ ചേർക്കുന്നതിൽ വീഴ്ച പറ്റി. പുതുതായി ചേർത്ത വോട്ടർമാരെ മനസിലാക്കുന്നതിലും ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. വോട്ടർ പട്ടിക പരിശോധിക്കുന്നതിൽ പാളിച്ചയുണ്ടായി. എൽ.ഡി.എഫ് ചേർത്ത വോട്ടുകൾ എൽ.ഡി.എഫിന് തന്നെ ലഭിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്. തൃശൂർ കോർപ്പറേഷൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം നേതാവുമായ വർഗീസ് കണ്ടംകുളത്തിയുടെ റഷ്യൻ സന്ദർശനം പാർട്ടിയെ യഥാസമയം അറിയിച്ചില്ലെന്നും വിമർശനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |