SignIn
Kerala Kaumudi Online
Wednesday, 10 June 2026 5.08 AM IST

'കേരളത്തിന് എയിംസ് ലഭിക്കും,​ അഞ്ച് ജില്ലകൾ നിർ‌ദ്ദേശിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം,​ മുൻഗണന ഈ രണ്ട് ജില്ലകൾക്ക്'

READ ENGLISH VERSION
aiims-

കൊച്ചി: കേരളത്തിന് എയിംസ് (AIIMS) ലഭിക്കുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇക്കാര്യത്തിൽ ഉറപ്പുണ്ടന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് സ്ഥാപിക്കുന്നതിനായി അഞ്ച് ജില്ലകൾ നിർദ്ദേശിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ രണ്ടു ജില്ലകൾ കേന്ദ്രീകരിച്ചാണ് ചർച്ചകൾ,​ എന്നാൽ വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ടത് തൃശൂർ ജില്ലയെ ആയിരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ അല്ലെങ്കിൽ തൃശൂരിന് എയിംസ് നൽകുന്നതാണ് നീതിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേരളത്തിൽ എയിംസ് വരുന്നത് ചിലരെയെങ്കിലും ഭയപ്പെടുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എവിടെ സ്ഥാപിച്ചാലും സംസ്ഥാനത്തിന് അർഹമായ ഈ വലിയ മെഡിക്കൽ കേന്ദ്രം ലഭിക്കുമെന്നത് ഉറപ്പാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AIIMS, AIIMS KERALA, SURESH GOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA