ഒളവണ്ണ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എം.കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സ്നേഹ, കേന്ദ്ര ഊർജ മന്ത്രാലയം നടത്തിയ ഉപന്യാസ മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ അഞ്ജന, ഗണിത ശാസ്ത്രമേളയിൽ അദ്ധ്യാപക പഠനോപകരണ നിർമ്മാണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ എ ഗ്രേഡും നേടിയ ഗോഷിത്ത്പന്തിരങ്കാവ് എന്നിവരെ ഒളവണ്ണ റോയൽ അക്കാഡമി അനുമോദിച്ചു. എൻ.എം. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മോട്ടിവേറ്റർ പ്രമോദ് ഐക്കരപ്പടി മുഖ്യ പ്രഭാഷണം നടത്തി.പി. ദിലീപ്, കുമാർ, കെ.എ.കോയ, വിനു കടക്കാട്ട്, ഷീജ പെരുമണ്ണ തുടങ്ങിയവർ സംബന്ധിച്ചു. മോട്ടിവേഷൻ ക്ലാസും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |