SignIn
Kerala Kaumudi Online
Monday, 05 October 2026 5.08 AM IST

ട്രം​പ് ​-​ ​മോ​ദി​ ​കൂ​ടി​ക്കാ​ഴ്ചയിൽ പൊലിയുന്നത് ചൈനയുടെ സ്വപ്നം,​ വഴിയൊരുങ്ങുന്നത് ഇന്ത്യൻ സാമ്പത്തിക രംഗത്ത് വൻമാറ്റങ്ങൾക്ക്

d

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​യു​ടെ​ ​സാ​മ്പ​ത്തി​ക​ ​രം​ഗ​ത്തു​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ക്കു​ ​വ​ഴി​യൊ​രു​ക്കു​ന്ന​ ​ഇ​ന്ത്യ​-​മി​ഡി​ൽ​ ​ഈ​സ്റ്റ്-​ ​യൂ​റോ​പ്പ് ​സാ​മ്പ​ത്തി​ക​ ​ഇ​ട​നാ​ഴി​ ​(​ഐ.​എം.​ഇ.​സി​)​ ​പ​ദ്ധ​തി​യി​ൽ​ ​നി​ർ​ണാ​യ​ക​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ​സൂ​ച​ന.​ ​ന​രേ​ന്ദ്ര​ ​മോ​ദി​യും​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പും​ ​ത​മ്മി​ൽ​ 12,13​ ​തീ​യ​തി​ക​ളി​ൽ​ ​യു.​എ​സി​ൽ​ ​വ​ച്ച് ​ന​ട​ക്കാ​നി​രി​ക്കു​ന്ന​ ​കൂ​ടി​ക്കാ​ഴ്ച്ച​യി​ലാ​യി​രി​ക്കും​ ​പ​ദ്ധ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​ർ​ണാ​യ​ക​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ക്കു​ക.​ ​അ​ദാ​നി​ ​ഗ്രൂ​പ്പാ​ണ് ​ഐ.​എം.​ഇ​.സി​ ​പ​ദ്ധ​തി​യു​ടെ​ ​പ്ര​ധാ​ന​ ​പ​ങ്കാ​ളി.​ ​ഇ​തു​ൾ​പ്പെ​ടെ​ ​ഇ​രു​രാ​ജ്യ​ങ്ങ​ളും​ ​ത​മ്മി​ലു​ള്ള​ ​പ്ര​തി​രോ​ധ​ ​സ​ഹ​ക​ര​ണം,​ ​സാ​മ്പ​ത്തി​ക​ ​സ​ഹ​ക​ര​ണം,​കു​ടി​യേ​റ്റം​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​ട്രം​പ്-​മോ​ദി​ ​ച​ർ​ച്ച​ ​ന​ട​ന്നേ​ക്കും.​ ​അ​ന​ധി​കൃ​ത​ ​ഇ​ന്ത്യ​ൻ​ ​കു​ടി​യേ​റ്റ​ക്കാ​രെ​ ​തി​രി​ച്ച​യ​യ്‌​ക്കു​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ട്രം​പി​ന്റെ​ ​പ്ര​തി​ക​ര​ണം​ ​നി​ർ​ണാ​യ​ക​മാ​കും.​ ​വ്യാ​പാ​രം,​പ്ര​തി​രോ​ധം,​ ​ഇ​ന്തോ​-​പ​സ​ഫി​ക് ​ മേ​ഖ​ല​ക​ളി​ലെ​ ​സ​ഹ​ക​ര​ണം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള​ ​ച​ർ​ച്ച​ക​ളു​ണ്ടാ​കും.

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ‌് ഇനിഷ്യേറ്റീവ് ( ബി.ആർ.ഐ)​ പദ്ധതിക്ക് ബദലായി ഐ.​എം.​ഇ.​സി പദ്ധതിയെ ഉയർത്തിക്കാട്ടാനാണ് നീക്കം. മിഡിൽ ഈസ്റ്റ് വഴി ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഐ.എം.ഇ.സി. ഇന്ത്യ. യു.എ.ഇ,​ സൗദി അറേബ്യ,​ ഇസ്രയേൽ,​ യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന 4500 കിലോമീറ്റർ വ്യാപാര പാതയാണ് ഐ.എം.ഇ.സിയുടെ പ്രത്യേകത. പദ്ധതിയുടെ ഭാഗമായി പുതിയ തുറമുഖങ്ങൾ,​ റെയിൽ പാതകൾ,​ ഊർജ്ജ പദ്ധതികൾ എന്നിവയുടെ നിർമ്മാണമാണ് ലക്ഷ്യം വയ്ക്കുന്നത്. പദ്ധതിയിൽ പങ്കാളികളാകുന്ന രാജ്യങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI, TRUMP, DONALD TRUMP, MODI US VISIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360