കൊച്ചി: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്‌റ്റീലിനും അലുമിനിയത്തിനും 25 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കം ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. പ്രതിവർഷം നൂറ് കോടി ഡോളറിന്റെ സ്‌റ്റീൽ, അലുമിനിയം ഉത്പന്നങ്ങളാണ് അമേരിക്കയിലേക്ക് ഇന്ത്യ കയറ്റി അയക്കുന്നത്. ഇന്ത്യയുടെ മൊത്തം സ്‌റ്റീൽ കയറ്റുമതിയുടെ അഞ്ച് ശതമാനം മാത്രമാണ് യു.എസിലേക്കുള്ളത്. അലുമിനിയം കയറ്റുമതിയിലെ വിഹിതം 12 ശതമാനമാണ്. അതേസമയം ട്രംപിന്റെ ആദ്യ കാലയളവിലും സമാനമായ തീരുമാനമുണ്ടായെങ്കിലും പിന്നീട് ഇളവ് നൽകിയതാണ് കയറ്റുമതിക്കാർക്ക് പ്രതീക്ഷ സൃഷ്‌ടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |