കുത്തിയത് 70 തവണ
ഹൈദരാബാദ്: സ്വത്ത് വീതം വച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൊച്ചുമകൻ 86കാരനായ വ്യവസായിയെ 70 തവണ കുത്തി കൊലപ്പെടുത്തി. വെൽജൻ ഗ്രൂപ്പ് ഒഫ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനായ പ്രമുഖ വ്യവസായി വേലമതി ചന്ദ്രശേഖര റാവുവാണ് വീട്ടിൽ കുത്തേറ്റ് മരിച്ചത്. കൊച്ചുമകനായ കിലരു കീർത്തി തേജയെ (29) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം.
യു.എസിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ തേജ അടുത്തിടെയാണ് നാട്ടിൽ മടങ്ങിയെത്തിയത്. സ്വത്ത് വീതം വച്ചപ്പോൾ നാലുകോടിയുടെ ആസ്തി തേജയ്ക്ക് റാവു നൽകി. ഇതു പോരെന്ന തർക്കമാണ് കൊലയിൽ കലാശിച്ചത്.
റാവുവിനെ കൊലപ്പെടുത്തിയ ശേഷം വസ്ത്രങ്ങൾ മാറ്റി സോമാജിഗുഡയിലെ മുത്തച്ഛന്റെ വീട്ടിൽ നിന്ന് മുങ്ങിയ തേജയെ ഞായറാഴ്ചയാണ് പിടികൂടിയത്. ഇയാളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. നഗരത്തിൽ നിന്ന് അധികം ദൂരെയല്ലാതെ പഞ്ചഗുട്ട മേൽപ്പാലത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്.
മുത്തച്ഛനെ കുത്തുന്നത് കണ്ട് തടയാൻ ശ്രമിച്ച തേജയുടെ അമ്മയ്ക്കും കുത്തേറ്റിരുന്നു. ഇവർ ആശുപത്രിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |