ന്യൂഡൽഹി : പ്രയാഗ്‌രാജ് കുംഭമേളയിൽ പങ്കെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ കുടുംബത്തിലെ നാല് തലമുറ. ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി. മുകേഷ് അംബാനിയും അമ്മ കൊകിലാബെൻ, മക്കളായ ആകാശ്, അനന്ത്, മരുമക്കളായ ശ്ലോക, രാധിക, കൊച്ചുമക്കളായ പൃഥ്വി, വേദ, സഹോദരിമാരായ ദീപ്തി സൽഗോക്കർ, നീന കോത്താരി എന്നിവർ ഒരുമിച്ചാണ് സ്‌നാനം നടത്തിയത്. അംബാനിയുടെ അമ്മായിയമ്മ പൂനംബെൻ ദലാലും സഹോദരി ഭർത്താവിന്റെ സഹോദരി മംമ്താബെൻ ദലാലും ഒപ്പമുണ്ടായിരുന്നു. പൂജകളും അർച്ചനകളും നടത്തി.
കുംഭമേളയിൽ ഇന്ന് മാഘ പൗർണമി സ്‌നാനം
ന്യൂഡൽഹി : പ്രയാഗ്‌രാജ് കുംഭമേളയിലെ പ്രധാന സ്‌നാനങ്ങളിലൊന്നായ മാഘ പൗർണമി സ്‌നാനം ഇന്ന്. കോടികണക്കിന് ഭക്തരാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകുന്നത്. ജനുവരി 29ലെ മൗനി അമാവാസി ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിക്കുകയും, 60ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ വൻ സുരക്ഷാ സന്നാഹവും മെഡിക്കൽ സംഘങ്ങളെയും ഉൾപ്പെടെ എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. അതേസമയം, മേഖലയിലെ വൻ ഗതാഗത കുരുക്ക് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇന്നലെ പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |