
പണ്ടുകാലത്ത് മിക്ക മലയാളികളുടെയും വീടിന്റെ മുറ്റത്ത് കണ്ടിരുന്ന മരമാണ് ആര്യവേപ്പ്. ഈ കാലഘട്ടത്തിൽ അത് കുറവാണെങ്കിലും അതിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞതോടെ ഇപ്പോഴും വീടിന് പരിസരത്തും മുറ്റത്തും പലരും ആര്യവേപ്പ് നടുന്നുണ്ട്. വായുവിനെ ശുദ്ധീകരിക്കാൻ ആര്യവേപ്പ് സഹായിക്കുന്നു. മാത്രമല്ല ഇതിന് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. സൗന്ദര്യസംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ആര്യവേപ്പ് ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലകൾ, പുറംതൊലി, വേര് എന്നിവയിൽ ആന്റിമെെക്രോബിയൽ ഗുണങ്ങളുണ്ട്.
എന്നാൽ പലർക്കും ആര്യവേപ്പും വാസ്തുവും തമ്മിലുള്ള ബന്ധം അറിയില്ല. വാസ്തു അനുസരിച്ചാണ് വേപ്പ് നടുന്നതെങ്കിൽ വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് വിശ്വാസം. ആരോഗ്യവും ക്ഷേമവും വർദ്ധിക്കാൻ ആര്യവേപ്പ് വടക്കുപടിഞ്ഞാറൻ കോണിൽ നടുന്നതാണ് നല്ലതെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. കൂടാതെ വേപ്പും ദീർഘായുസും തമ്മിലും ബന്ധമുണ്ട്. പോസിറ്റീവ് എനർജി ലഭിക്കാൻ ആര്യവേപ്പ് കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശയിൽ നടണം. വാസ്തുപ്രകാരം തെക്ക് അല്ലെങ്കിൽ തെക്ക് - പടിഞ്ഞാറ് ഭാഗത്ത് ആര്യവേപ്പ് നടാൻ പാടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |