പ്രണയിതാക്കളുടെ ദിനമായ ഫെബ്രുവരി 14ന് രണ്ടു ദിവസം മാത്രം ശേഷിക്കെ തന്നെ ഡേറ്റിംഗ് ചെയ്യാൻ താത്‌പര്യമുള്ളവർക്ക് ആവശ്യമായ യോഗ്യതകളെക്കുറിച്ച് വിവരിച്ച് ലോകത്തെ ഏറ്റവും സുന്ദരി. ഒരിക്കൽ ലോകത്തെ ഏറ്റവും സുന്ദരിയായ സ്‌ത്രീയെന്ന പട്ടം ചൂടിയിട്ടുള്ള ജനൈന പ്രസേരസ് ആണ് വ്യത്യസ്‌ത ആവശ്യങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. സോഷ്യൽ മീഡിയ താരം കൂടിയായ 35കാരിക്ക് 717,000 ഫോളോവേഴ്‌സ് ആണുള്ളത്.
സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കുന്ന പുരുഷന്മാരെ ഡേറ്റ് ചെയ്യാൻ ജനൈനയ്ക്ക് താത്‌പര്യമില്ല. 'മുതിർന്നവരുടേതായ കർത്തവ്യങ്ങൾ ഒഴിവാക്കുന്ന കുട്ടികൾ' എന്നാണ് ഇത്തരക്കാരെ ജനൈന വിശേഷിപ്പിക്കുന്നത്. മാതാപിതാക്കളോടൊപ്പം ജീവിക്കുന്ന പുരുഷന്മാരെ ഡേറ്റ് ചെയ്തിട്ടുണ്ട്. അവരുടെ അമ്മയായിരിക്കും കാര്യങ്ങൾ തീരുമാനിക്കുന്നത്. മാതാപിതാക്കളുടെ വീട്ടിൽ നിന്ന് പുറത്തുപോയി സ്വതന്ത്രനായി ജീവിക്കാൻ കഴിയാത്ത പുരുഷന് ശക്തമായ ഒരു ബന്ധത്തിനുള്ള വൈകാരിക പക്വത ഇല്ലായിരിക്കുമെന്നും യുവതി പറയുന്നു.
തന്റെ ശരീര-സൗന്ദര്യ സംരക്ഷണത്തിനായി പങ്കാളി ചെലവിന് തരണമെന്നാണ് ജനൈനയുടെ മറ്റൊരു ഡിമാൻഡ്. പേഴ്‌സണൽ ട്രെയിനറിന് നൽകാനുള്ള ഫീസും ഇതിൽ ഉൾപ്പെടും. ഒരു ക്ളാസിക് സ്‌ത്രീയെ ആവശ്യമാണെങ്കിൽ ക്ളാസിക് പുരുഷനായി പെരുമാറണം. അതിന് പണം ചെലവാക്കേണ്ടതായുണ്ട്. പൊട്ടിപ്പോയ ചില ബന്ധങ്ങൾക്കായി താൻ ഏറെ പണവും സമയവും ചെലവാക്കി. ചില മുൻ കാമുകൻമാർക്ക് വേണ്ടി പെർഫെക്റ്റ് ആകാൻ ശ്രമിച്ച് പാഴാക്കിയ പണത്തിന് അവർക്കെതിരെ കേസെടുക്കാൻ പോലും ആലോചിക്കുന്നുണ്ടെന്നും യുവതി വ്യക്തമാക്കി. ഡേറ്റിംഗ് ആപ്പുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന, സൗന്ദര്യ സംരക്ഷണത്തിന് സമയം പാഴാക്കുന്ന പുരുഷന്മാരെ വേണ്ടെന്നും യുവതി കൂട്ടിച്ചേർത്തു.
സ്വാഭാവിക സൗന്ദര്യമുള്ള പുരുഷന്മാരെയാണ് തനിക്കിഷ്ടമെന്നും 'ലോകത്തെ ഏറ്റവും പെർഫെക്‌ട് ആയ യുവതി'യെന്ന് പ്ളേബോയ് മാഗസിൽ വിശേഷിപ്പിച്ച് ജനൈന വ്യക്തമാക്കി. താടിയുണ്ടായിരിക്കണം, മോഡേൺ ആയിരിക്കണം എന്നാൽ അമിത ആഡംബരം പാടില്ലെന്നും യുവതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |