തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോക്സോ കേസിൽപ്പെട്ടവർക്കെതിരെ കർശന അച്ചടക്ക നടപടിയെടുക്കാൻ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. സർവീസിൽ നിന്ന് പിരിഞ്ഞവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ 77 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 62ൽ നടപടി തുടരുന്നുണ്ട്. 15 കേസുകൾ തീർപ്പാക്കി.
കേന്ദ്ര വിദ്യാഭ്യാസ നയത്തിൽ നിന്ന് വ്യത്യസ്തമായി എല്ലാ കുട്ടികളെയും ഉൾച്ചേർത്ത് പഠനപിന്തുണ നൽകി അടുത്തതലത്തിലേക്ക് ഉയർത്തുന്നതാണ് സംസ്ഥാനത്തിന്റെ നിലപാട്. അഖിലേന്ത്യാടിസ്ഥാനത്തിൽ 100 കുട്ടികൾ ഒന്നാം ക്ലാസിൽ ചേരുമ്പോൾ 63.8 ശതമാനം പേരാണ് പത്തിലെത്തുന്നത്. കേരളത്തിലിത് 98.6 ശതമാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |