തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ കോളേജ് ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി 18,19 തീയതികളിൽ സെക്രട്ടേറിയറ്റ് പടിക്കൽ അഖണ്ഡ സത്യഗ്രഹം നടത്തുമെന്ന് സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ പാസാക്കിയ സ്വാശ്രയനിയമം 2021 അടിയന്തരമായി സർവകലാശാലകളിൽ നടപ്പാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. എസ്.എഫ്.സി.ടി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് എ.അരവിന്ദ്,ജനറൽ സെക്രട്ടറി ഡോ.എ.അബ്ദുൾ വഹാബ്,ജോയിന്റ് സെക്രട്ടറി കെ.ആർ.തിരുമേനി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |