തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കുന്നവരുടെ എണ്ണം കുറയ്ക്കില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. സ്കോളർഷിപ്പ് വിഹിതം വർദ്ധിപ്പിക്കും. ജനസംഖ്യാനുപാതികമായാണ് സ്കോളർഷിപ്പ് നൽകുന്നത്. അപേക്ഷകരില്ലാത്തതിനാൽ ചില വിഭാഗങ്ങളിലേത് നൽകാനാവുന്നില്ല. കഴിഞ്ഞ വർഷത്തേക്കാൾ 5.66കോടി സ്കോളർഷിപ്പിന് വകയിരുത്തിയിട്ടുണ്ട്. കേന്ദ്രം സ്കോളർഷിപ്പ് നിറുത്തിയപ്പോൾ മാർഗദീപം എന്ന പേരിൽ സംസ്ഥാനം പുതിയതാരംഭിച്ചതായും പി.ഉബൈദുള്ളയുടെ സബ്മിഷന് മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |