കോഴിക്കോട്: ഐലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം കേരളാ എഫ്.സി സ്വന്തം തട്ടകത്തിൽ റിയൽ കശ്‌മീരിനോട് 1-0ത്തിന് തോറ്റു. 52-ാം മിനിട്ടിൽ മൊഹമ്മദ് ഇനാമാണ് കശ്മീരിന്റെ വിജയഗോൾ നേടിയത്. 14 മത്സരങ്ങളിൽ നിന്ന് 19 പോയി്റുമായി 7-ാമതാണ് ഗോകുലം. 23 പോയിന്റുള്ള കശ്മീർ നാലാമതും.
സഞ്ജുവിന് ശസ്ത്രക്രിയ കഴിഞ്ഞു
തിരുവനന്തപുരം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി-20യ്ക്കിടെ വലത്തേ കൈയിലെ ചൂണ്ടുവിരലിന് പൊട്ടലുണ്ടായ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഒരുമാസത്തെ വിശ്രമം സഞ്ജുവിന് ആവശ്യമാണെന്നാണ റിപ്പോർട്ട്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്‌ടനായ സഞ്ജുവിന് ഐ.പി.എല്ലിൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഗില്ലാടി
50-ാം ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ശുഭ്‌മാൻ ഗിൽ. ഗില്ലിന്റെ 50-ാം ഏകദിനമായിരുന്നു ഇന്നലത്തേത്.
2500-ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 2500 റൺസ് തികയ്കന്ന താരമെന്ന റെക്കാഡും ഗിൽ സ്വന്തമാക്കി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടാൻ ഗില്ലിനായി. ഒരേ വേദിയിൽ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഗിൽ.
11- ഇന്നലത്തേതും കൂട്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ 11-ാം തവണയാണ് ആദിൽ റഷീദ് വിരാട് കൊഹ്‌ലിയെ പുറത്താക്കുന്നത്. കൊഹ്‌ലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയവരിൽ ന്യൂസിലാൻഡിനറെ ടിം സൗത്തിക്കും ഓസ്ട്രേലിയയുടെ ജോഷ് ഹാസൽവുഡിനുമൊപ്പം ഒന്നാം സ്ഥാനത്തെത്താനും റഷീദിനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |