തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം അനുപം ഖേർ. സീതാരാമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് 'പ്രഭാസ്ഹനു' എന്നാണ് താത്കാലികമായി നൽകുന്ന പേര്. അനുപം ഖേർ അഭിനയിക്കുന്ന 544 മത്തെ സിനിമയാണ്. പ്രഭാസിന്റെ നായികയായി ഇമാൻവി എത്തുന്നു. മിഥുൻ ചക്രവർത്തിയും ജയപ്രദയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകോത്തര സാങ്കേതിക നിലവാരത്തിൽ വമ്പൻ ബജറ്റിൽ പാൻ ഇന്ത്യനായാണ് ചിത്രം നിർമ്മിക്കുന്നത് . 1940-കളുടെ പശ്‌ചാത്തലത്തിൽ ഒരു യോദ്ധാവിന്റെ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്രസിനിമ കൂടിയാണ്. , ചരിത്രം ലോകത്തിൽ നിന്ന് മറച്ചുവെച്ച, കുഴിച്ചുമൂടപ്പെട്ട അനീതികൾക്കും മറന്നുപോയ സത്യങ്ങൾക്കുമുള്ള ഏക ഉത്തരം യുദ്ധമാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ നിന്ന് ഉയർന്നു വന്ന യോദ്ധാവിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുക.ഛായാഗ്രഹണം- സുദീപ് ചാറ്റർജി സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ- അനിൽ വിലാസ് ജാദവ്, വരികൾ- കൃഷ്ണകാന്ത്, വസ്ത്രാലങ്കാരം- ശീതൾ ഇഖ്ബാൽ ശർമ, ടി വിജയ് ഭാസ്കർ, വിഎഫ്എക്സ്- ആർ സി കമല കണ്ണൻ,
തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മാണം. പ്രഭാസും ഹനു രാഘവപുടിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായാണ് ഒന്നിക്കുന്നത്. പി.ആർ. ഒ- ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |