തിരുവനന്തപുരം: പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ കെ.വി.എസ്.മണിയൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും വികസന സംരംഭങ്ങളും ഉറപ്പാക്കുന്നതിന് പങ്കാളിത്തവും പിന്തുണയും കെ.വി.എസ്.മണിയൻ ഉറപ്പ് നൽകി. ബാങ്കിംഗ്, സംരംഭകത്വ ശാക്തീകരണം, സാമ്പത്തിക അവലോകനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഭിന്നശേഷിക്കാർക്കിടയിലെ പ്രതിഭയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ അഞ്ജൻ സതീഷ് വരച്ച മുഖ്യമന്ത്രിയുടെ ചിത്രം മണിയൻ സമ്മാനിച്ചു.സന്ദർശനം ക്രീയാത്മകമായിരുന്നുവെന്ന് കെ.വി.എസ്.മണിയൻ പറഞ്ഞു.ബാങ്കിന്റെ തിരുവനന്തപുരം സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ ഷിജു കെ വി, ഗവണ്മെന്റ് ബിസിനസ് മേധാവി കവിത കെ നായർ, സീനിയർ മാനേജർ അനീസ് അഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |