ബെർലിൻ: ജർമ്മനിയിലെ മ്യൂണിക്കിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ 28 പേർക്ക് പരിക്ക്. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30ഓടെ മദ്ധ്യ മ്യൂണിക്കിൽ നടന്ന ഒരു ട്രേഡ് യൂണിയൻ റാലിയിലേക്കാണ് കാർ പാഞ്ഞുകയറിയത്. അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ 24കാരനായ അഭയാർത്ഥിയാണ് ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് കസ്റ്റഡിയിലുള്ള ഇയാൾ ഇതിന് മുന്നേ മോഷണം, മയക്കുമരുന്ന് കേസുകളിലും പിടിയിലായിട്ടുണ്ട്. പ്രതിക്ക് കടുത്ത ശിക്ഷ നൽകുമെന്നും ഇയാളെ നാടുകടത്തുമെന്നും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പ്രതികരിച്ചു. ഇന്ന് മുതൽ മൂന്ന് ദിനം നീണ്ടുനിൽക്കുന്ന മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിന് നഗരം വേദിയാകാനിരിക്കെയാണ് ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |