വിഴിഞ്ഞം: കോട്ടുകാൽ പഞ്ചായത്ത് സ്റ്റേഡിയത്തിലും, നെയ്യാറ്റിൻകര ജി.എച്ച്.എസ്.എസ് സ്റ്റേഡിയത്തിലുമായി നടക്കുന്ന 29 മത് സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും വയനാടും ക്വാട്ടർഫൈനലിൽ പ്രവേശിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ കോട്ടയത്തെയും പാലക്കാട് തിരുവനന്തപുരത്തെയും മലപ്പുറം കോഴിക്കോടിനെയും പരാജയപ്പെടുത്തി. എം വിൻസന്റ് എം.എൽ.എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ.പി.മാത്യു അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടന വേദിയിൽ വച്ച് എം. എൽ.എ.എം വിൻസെന്റ് വയനാട് താരവുമായി സൗഹൃദ സംഭാഷണത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |