ഒരുമാസത്തെ പരിശീലനമെങ്കിലും ടീമുകൾക്ക് നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു. ആവശ്യമായ ഫണ്ട് കൈമാറുമെന്നും കൗൺസിൽ ഉറപ്പേകി. പിന്നാലെ സർക്കാർ നാലരക്കോടി രൂപ അനുവദിച്ചു. പരിശീലനം ആരംഭിച്ച അസോസിയേഷനുകൾക്ക് 50 ശതമാനം തുക മുൻകൂറായി അനുവദിച്ചു. മുഴുവൻ പണവും കൈയിൽ കിട്ടിയിട്ടേ ക്യാമ്പ് തുടങ്ങൂ എന്ന് അസോസിയേഷനുകൾ ശാഠ്യം പിടിച്ചിട്ട് കാര്യമില്ല. ഫണ്ട് അനുവദിക്കുന്നതിൽ സർക്കാരിന്റെ ഔപചാരികതകളുണ്ട്. കായിക താരങ്ങളെ ചരിത്രത്തിൽ ആദ്യമായി വിമാനത്തിൽ മത്സരവേദിയിലെത്തിച്ചു. മത്സരങ്ങളിൽ സീനിയർ താരങ്ങൾ പങ്കെടുക്കാത്തത് തിരിച്ചടിയായി. ദേശീയ ഗെയിംസിലെ പരാജയത്തെക്കുറിച്ച് 27ന് ചേരുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചർച്ച ചെയ്യും
കോടതി നിർദ്ദേശമുണ്ടായിട്ടും കളരിപ്പയറ്റ് ഉൾപ്പെടുത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തയ്യാറായില്ല. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് മലയാളിയായിട്ട് പോലും കളരിയെ ഉൾപ്പെടുത്തിയില്ല. കേസിൽ കക്ഷി ചേരാൻ പോലും കേരള ഒളിമ്പിക് അസോസിയേഷൻ തയ്യാറായില്ല. കേരള ഹോക്കി അസോസിയേഷന്റെതലപ്പത്ത് ഏറെ നാളായിരിക്കുന്ന സുനിൽ കുമാറിന് ഹോക്കിയെ നന്നാക്കാനായിട്ടില്ല. ഓരോവർഷവും 10 ലക്ഷം രൂപയുടെ ഗ്രാൻഡ് സർക്കാരിൽ നിന്ന് കൈപ്പറ്റുന്നുണ്ട്.
മെസിയെ കൊണ്ടു
വരാൻ കടമ്പകൾ
കായികമന്ത്രിയുടെ പ്രവർത്തനം കൊണ്ടാണ് കായികതാരങ്ങൾക്ക് മികച്ച ആനുകൂല്യങ്ങൾ കിട്ടുന്നത്. ഒളിമ്പിക് അസോസിയേഷൻ എന്താണ് കായിക താരങ്ങൾക്കായി ചെയ്തത്. മെസിയടക്കമുള്ള അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതിന് പല കടമ്പകളും മുന്നിലുണ്ടെന്നും ഷറഫലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |