മുംബയ്: നമ്മുടെ ദൈനംദിന ജീവിതവുമായി കൂടുതൽ ഇഴ ചേർന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ജീവിതത്തിൽ നടക്കുന്ന ചെറുതും വലുതുമായ സംഭവങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും ശ്രമിക്കുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടിൽ റേറ്റിംഗ് വർദ്ധിപ്പിക്കുന്നതിനായി എന്ത് സാഹസത്തിനും മുതിരാൻ ആളുകൾ റെഡിയാണ്. അത്തരത്തിൽ കുറച്ച് വെറൈറ്റിയാകാൻ ശ്രമിച്ച യുവാവും യുവതിയുമാണ് വിമർശനങ്ങൾക്ക് ഇരയായി മാറിയിരിക്കുന്നത്.
തങ്ങളുടെ ആദ്യരാത്രിയിലെ ചില സ്വകാര്യ ചിത്രങ്ങളാണ് ഫേസ്ബുക്ക് അക്കൗണ്ടിൽ ദമ്പതികൾ പങ്കുവച്ചിരിക്കുന്നത്. രാഹുൽ.രാധ143 എന്ന പേരുളള അക്കൗണ്ടിലാണ് സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങൾ ഉളളത്. ഇരുവരുടെ യഥാർത്ഥ പേരും മറ്റ് വിവരങ്ങളും ലഭ്യമല്ല. ഇവർ കൂടുതലും പങ്കുവച്ചിരിക്കുന്നത് സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ്. എന്നാൽ രണ്ട് ചിത്രങ്ങളാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ആദ്യ ചിത്രം വിവാഹവേഷത്തിൽ ഇരുവരും കെട്ടിപിടിക്കുന്നതാണ്. രണ്ടാമത്തെ ചിത്രത്തിൽ യുവാവിനെ യുവതി ചുംബിക്കുന്നതാണ്. ഇന്ന് ഞങ്ങളുടെ ആദ്യരാത്രി എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഇതുവരെ 38,000ൽ അധികം ആളുകൾ ഈ ചിത്രങ്ങൾ കണ്ടു കഴിഞ്ഞിട്ടുണ്ട്. ചിലർ ഇരുവർക്കും വിവാഹ ആശംസകൾ നേർന്നിട്ടുണ്ട്. എന്നാൽ കൂടുതലാളുകളും മോശം പ്രതികരണങ്ങളാണ് നടത്തിയിരിക്കുന്നത്. എന്തിനാണ് ഇത്തരത്തിലുളള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതെന്നായിരുന്നു മറ്റുചിലരുടെ ചോദ്യം. ചിലർ പറയുന്നത് ഇങ്ങനെ, ആദ്യരാത്രിയുടെ വീഡിയോ അയക്കൂ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യൂ, ഭാവിയിൽ ഞങ്ങൾക്കും ഗുണം ചെയ്യും എന്നൊക്കെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |