ഗാസിയാബാദ്: അമ്മായിയമ്മയും മരുമകളും തമ്മിൽപൊരിഞ്ഞയടി. ഭർതൃമാതാവിമനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ജൂലായ് ഒന്നിന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന സംഭവത്തിെന്റെ സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സുദേഷ് ദേവിയെയാണ് മകന്റെ ഭാര്യ അകാൻക്ഷ ആക്രമിക്കുന്നത്. ഇരുവരും വീടിന് പുറത്തുള്ള പടിക്കെട്ടിൽ വച്ച് വഴക്കിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
അകാൻക്ഷയുടെ അമ്മയാണെന്ന് കരുതുന്ന മറ്റൊരു സ്ത്രീ ഇവരുടെ അരികിൽ നിന്ന് ദൃശ്യങ്ങൾ പകർത്തുന്നതും കാണാം. ഇരുവരും തമ്മിലുള്ള തർക്കം അക്രമാസക്തമായപ്പോൾ സുദേഷ് ദേവി അകാൻക്ഷയുടെ അമ്മയുടെ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതും സിസടിവിയിൽ വ്യക്തമാണ്. ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് മരുമകൾ ഇവരെ ആക്രമിക്കാൻ തുടങ്ങിയത്. മറ്റാരെങ്കിലും പിടിച്ചു മാറ്റുന്നവരെ അകാൻക്ഷ സുദേഷ് ദേവിയെ പൊതിരെ തല്ലുകയായിരുന്നു.
നടപടിയെടുക്കാൻ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ പലതവണ സുദേഷ് ദേവി ചെന്നെങ്കിലും ഇവരുടെ പരാതി സ്വീകരിക്കാൻ പൊലീസ് ആദ്യം തയ്യാറായില്ല. മരുമകൾ അകാൻക്ഷയുടെ കുടുംബത്തിന് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുള്ളതിനാലാണ് കേസെടുക്കാൻ വൈകിപ്പിച്ചെന്നാണ് ആരോപണം. എന്നാൽ പിന്നീട് അകാൻക്ഷയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോർട്ട്.
गाजियाबाद के गोविंदपुरम में बहू ने सास को गिरा-गिराकर पीटा।
— Greater Noida West (@GreaterNoidaW) July 6, 2025
1 जुलाई की घटना, पूरी वारदात सीसीटीवी में कैद। pic.twitter.com/5ReTffAIcs
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |