കൊച്ചി: ഇലക്ട്രിക്ക് എസ്.യു.വി വിഭാഗത്തിൽ ഇ.വി6 മോഡൽ അവതരിപ്പിച്ച് കിയ. ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025ലാണ് പുതിയ മോഡൽ അവതരിപ്പിച്ചത്. ഒറ്റത്തവണ ചാർജ് ചെയ്യുമ്പോൾ 650 കിലോമീറ്ററിലധികം ലഭിക്കുന്ന ഇ.വി6ൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിന്റെ കാര്യക്ഷമതയും വർദ്ധിപ്പിച്ചിട്ടുണ്ട്. സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 99.8 കിലോവാട്ടിന്റെ ബാറ്ററിയാണ് ഇ.വി6നുള്ളത്. അൾട്രാ-ഫാസ്റ്റ് ചാർജിംഗ് ശേഷിയാണ് മറ്റൊരു പ്രത്യേകത. 10 ശതമാനത്തിൽ നിന്നും 80 ശതമാനത്തിലേക്ക് എത്താൻ 24 മിനിറ്റ് സമയമാണ് കമ്പനി അവകാശപ്പെടുന്നത്. ഡിസൈനിംഗിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. പുതിയ ഇവി6ന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കാറിന്റെ വിലവിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
ആകർഷണങ്ങൾ
പുതിയ സിഗ്നേച്ചർ സ്റ്റാർ മാപ്പ് ലൈറ്റിംഗ്
ഫ്രണ്ട് ജിടി-ലൈൻ സ്റ്റൈലിംഗ് ബംപർ
19 ഇഞ്ച് ഗ്ലോസി ഫിനിഷ് അലോയ് വീലുകൾ
സ്റ്റാർ-മാപ്പ് എൽഇഡി റിയർ കോമ്പിനേഷൻ ലാമ്പുകൾ
ഇന്ത്യയുടെ ഇലക്ട്രിക് ഓട്ടോമോട്ടീവ് വ്യവസായത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധരാണ്
ഗ്വാങ്‌ഗു ലീ
എം.ഡി ആൻഡ് സി.ഇ.ഒ
കിയ ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |