കൊച്ചി: ഉപഭോക്താക്കൾക്ക് തടസരഹിതമായ ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ(എൽ.ഐ.സി) 'വൺ മാൻ ഓഫീസ്' (ഒ.എം.ഒ) ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി. പോളിസി വിവരങ്ങൾ, പ്രീമിയം കാൽക്കുലേറ്റർ, ഇ നാക് രജിസ്‌ട്രേഷൻ, വിലാസം മാറ്റൽ, ഓൺലൈൻ ലോൺ അപേക്ഷകൾ, പ്രീമിയത്തിന്റെ അടവുകൾ, ക്ലെയിം സെറ്റിൽമെന്റുകൾ എന്നിവയ്ക്കുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. എൽ.ഐ.സിയുടെ ആനന്ദ(ആത്മനിർഭർ ഏജന്റ്‌സ് ന്യൂ ബിസിനസ് ഡിജിറ്റൽ അപ്ലിക്കേഷൻ) ഡിജിറ്റൽ പ്ലാറ്റ്‌ഫോം മുഖേന വൺ മാൻ ഓഫീസ് സേവനങ്ങൾ പ്രയോജനപ്പെടുത്താം. 2047ൽ രാജ്യത്തെ എല്ലാവർക്കും ഇൻഷ്വറൻസെന്ന എൽ.ഐ.സിയുടെ ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് വൺ മാൻ ഓഫീസെന്ന് എൽ.ഐ.സിയുടെ എം.ഡിയും സി.ഇ.ഒയുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |