സാൻഫ്രാൻസിസ്‌കോ: യു.എസിലെ ഗൂഗിൾ മാപ്പിൽ മെക്സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്കാ ഉൾക്കടൽ എന്നാക്കിയ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മെക്സിക്കോ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറക്കിയ എക്സിക്യുട്ടീവ് ഉത്തരവിന്റെ പശ്ചാത്തലത്തലത്തിലാണ് യു.എസിലെ ഗൂഗിൾ മാപ്പിൽ മെക്സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്കാ ഉൾക്കടൽ എന്നാക്കുമെന്ന് ഗൂഗിൾ അറിയിച്ചിരുന്നത്. എന്നാൽ യു.എസ് അതിർത്തിക്കുള്ളിലെ ഉൾക്കടിനു മാത്രമാണ് ഈ ഉത്തരവ് ബാധകമെന്ന വാദം ഉന്നയിച്ചുകൊണ്ട് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം ഗൂഗിളിന് കത്തയച്ചതായി ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു. മെക്സിക്കൻ ഉൾക്കടലിനെ പുനർനാമം ചെയ്യാൻ യാതൊരു അവകാശവും ഗൂഗിളിനില്ല. മൂന്ന് രാജ്യങ്ങളാണ് മെക്സിക്കൻ ഉൾക്കടൽ പങ്കിടുന്നത്, ഇതിൽ യാതൊരു മാറ്റത്തിനും ഞങ്ങൾ തയ്യാറല്ലെന്നും പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം മാദ്ധ്യമങ്ങളോട് പറഞ്ഞു.പ്രസിഡന്റ് നിർദേശിച്ചതനുസരിച്ച് മെക്സിക്കോ ഉൾക്കടൽ ഇനിമുതൽ അമേരിക്കാ ഉൾക്കടൽ എന്നാകും ഔദ്യോഗികമായി അറിയപ്പെടുകയെന്ന് യു.എസ്. ആഭ്യന്തരവകുപ്പ് ജനുവരി 20ന് അറിയച്ചതിന് പിന്നാലെയായിരുന്നു ഗൂഗിളിന്റെ അറിയിപ്പെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |