കൊച്ചി: ഡ്രോൺ സേവനദാതാക്കളായ പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനി സ്കൈലാർക്ക് ഡ്രോൺസ് കാർഷിക ഡ്രോണുകൾ പ്രവർത്തിപ്പിക്കാനുള്ള ആദ്യത്തെ സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമായ ഡി.എം.ഒ.എ.ജി പുറത്തിറക്കി. ഹരിയാനയിലെ ഹിസാറിൽ നടന്ന കൃഷി ദർശൻ എക്സ്പോ 2025ലാണ് ഡി.എം.ഒ.എ.ജി പുറത്തിറക്കിയത്.
ഇന്ത്യയുടെ കാർഷിക മേഖല ഡ്രോൺ സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കുന്ന സാഹചര്യത്തിൽ കർഷകർ, ഡ്രോൺ ഓപ്പറേറ്റർമാർ, മെയിന്റനൻസ് ടീമുകൾ, കാർഷിക രാസ കമ്പനികൾ എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഏകീകൃത പ്ലാറ്റ്ഫോം ഡി.എം.ഒ.എ.ജി വാഗ്ദാനം ചെയ്യുന്നു. ഡിജിസിഎഅനുസൃത പ്ലാറ്റ്ഫോം റിയൽടൈം ഫ്ളീറ്റ് മാനേജ്മെന്റ്, വിളനിർദ്ദിഷ്ട ശുപാർശകൾ, ഓട്ടോമേറ്റഡ് ഹെൽത്ത് മോണിറ്ററിംഗ് എന്നിവയുൾപ്പെടെ നിരവധി വിപ്ലവകരമായ സവിശേഷതകൾ അവതരിപ്പിക്കുന്നു. ഇവയെല്ലാം പ്രാദേശിക ഭാഷകളിൽ ലഭ്യമായ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്നതുമാണ്.
ഡി.ജി.സി.എ അനുയോജ്യമായ ഈ സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം കർഷകരെ മാത്രമല്ല, ഡ്രോൺ സേവന ദാതാക്കളെയും ഡ്രോൺ പൈലറ്റുമാരെയും തത്സമയ ഉൾക്കാഴ്ചകൾ, ഓട്ടോമേഷൻ, റവന്യൂ മാനേജ്മെന്റ് എന്നിവ ഉപയോഗിച്ച് ശാക്തീകരിക്കും. ആത്യന്തികമായി ഇന്ത്യൻ കൃഷിയെ കൂടുതൽ കാര്യക്ഷമവും ഡാറ്റാ അധിഷ്ഠിതവും ഭാവിക്ക് അനുയോജ്യവുമാക്കും
മൃണാൾ പൈ
സ്കൈലാർക്ക് ഡ്രോൺസ്
സഹസ്ഥാപകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |