ചങ്ങനാശേരി: ചങ്ങനാശേരി ടൗൺ റോട്ടറി ക്ലബ് സംഘടിപ്പിച്ച ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് 2025 സിംബാവേ വ്യവസായ മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോഡി ഉദ്ഘാടനം ചെയ്തു. സിംബാവേയുടെ ഇന്ത്യയിലെ ഹൈക്കമ്മിഷണർ സ്റ്റെല്ല എം.കോമോ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് ജിജി ബോബൻ തെക്കേൽ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് പാസ്റ്റ് ഗവർണർ ഡോ.ജോൺ ഡാനിയേൽ, സിംബാവേ ട്രേഡ് കമ്മിഷണർ ബൈജു എം.കുമാർ, നമീബിയ ട്രേഡ് കമ്മിഷണർ രമേശ് കുമാർ, സ്വീഡൻ ട്രേഡ് കമ്മിഷണർ രാഹുൽ സുരേഷ്, അഡ്വ.ബോബൻ റ്റി.തെക്കേൽ, വിധു രമേശ്, മനോജ് കുമാർ, ബിനോദ് അഞ്ചിൽ, ടെനി സെബാസ്റ്റ്യൻ നീലത്തുംമുക്കിൽ, സിയാദ്, ജിഷ ടെനി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |