കടയ്ക്കാവൂർ: അഞ്ചുതെങ്ങിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ഫിനാൻസ് കമ്പനിയിൽ നിന്നും മുക്കുപണ്ടം പണയംവെച്ച് പണംതട്ടാൻ ശ്രമം. കഴിഞ്ഞദിവസം രാവിലെ 10.40ഓടെയായിരുന്നു സംഭവം. 35 വയസ് തോനിക്കുന്ന യുവാവ് സ്ഥാപനത്തിലെത്തി പണയം വെയ്ക്കാനായി വള നൽകി. ഇതിൽ സ്വർണത്തിന്റെ ക്വാളിറ്റി വ്യക്തമാക്കുന്ന മുദ്ര ഉണ്ടായിരുന്നതിനാൽ സ്ഥാപനത്തിലെ ജീവനക്കാരിക്ക് ആദ്യം സംശയം തോന്നിയില്ല. എന്നാൽ പണയംവെയ്ക്കാനെത്തിയ വ്യക്തിയെ ഇതിന് മുമ്പ് അഞ്ചുതെങ്ങ് ഭാഗത്ത് കണ്ടിട്ടില്ലാത്തതിനാലും ഇയാളുടെ പെരുമാറ്റത്തിൽ ആസ്വഭാഗികത തോന്നിയതിനാലും സ്ഥാപനത്തിലെ ജീവനക്കാരി ഉടമയെ വിവരമറിയിച്ചു. തുടർന്ന് ഉടമ ഇത് ഉരച്ചുനോക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. പൊലീസിനെ അറിയിക്കാനുള്ള ഉടമയുടെ ശ്രമം തിരിച്ചറിഞ്ഞ യുവാവ് ഉടൻതന്നെ സ്ഥാപനത്തിൽനിന്നും ഓടിരക്ഷപെട്ടെന്ന് ഉടമ പറഞ്ഞു. സ്ഥാപനത്തിന് പുറത്ത് സ്റ്റാർട്ടാക്കി നിറുത്തിയിരുന്ന കറുത്ത സഫാരിമോഡൽ ബാക്ക് ഡോർ വാഹനത്തിൽ കയറി ഇയാൾ കടയ്ക്കാവൂർ ഭാഗത്തേയ്ക്ക് രക്ഷപെട്ടെന്ന് പ്രദേശത്തുണ്ടായിരുന്നവർ പറഞ്ഞു. പണം നഷ്ടമാകാത്തതിനാൽ കടയുടമ ഇതുവരെയും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |