ബാലരാമപുരം: ഭൂനികുതി വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ബാലരാമപുരം വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. എം.വിൻസെന്റ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ.അർഷാദ് അദ്ധ്യക്ഷത വഹിച്ചു.നോർത്ത് മണ്ഡലം പ്രസിഡന്റ് നതീഷ് നളിനൻ, മുൻ മണ്ഡലം പ്രസിഡന്റ് ഡി.വിനു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി അഫ്സൽ ബാലരാമപുരം,ബ്ലോക്ക് വൈസ് പ്രസിഡന്റ് സതീഷ് കുമാർ,ജന:സെക്രട്ടറിമാരായ എം.എ നൗഷാദ്,നെല്ലിവിള സുരേന്ദ്രൻ,അജിത് കുമാർ,അബ്ദുൽകരീം, എം.റാഫി,ജിതിൻലാൽ,ടി.ഷമീർ,സജൻ,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുൽഫി ബാലരാമപുരം,മെമ്പർമാരായ എൽ.ജോസ്,ആർ.സിന്ദു, അനിൽകുമാർ,എം.എം ഇസ്മായിൽ,പ്രസന്നകുമാരി,സി.കുട്ടൻ,ഷിബു മഹാത്മ,എം.സജീവ്,സുധീർ,അമ്പിളിക്കുട്ടൻ,വിജയൻ,മുനീർ,ആർ.ശാന്തി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |