ആലുവ: വിവിധ സർവകലാശാലകളിൽ നിന്നും മലയാളത്തിൽ ഡോക്ടറേറ്റ് ലഭിച്ച മികച്ച ഗവേഷണ പ്രബന്ധത്തിന് ഏർപ്പെടുത്തിയിട്ടുള്ള സിനു വർഗീസ് സ്മാരക എൻഡോവ്മെന്റ് ടി. തസ്ലീമക്ക് ലഭിച്ചു. കെ.ജി. ജോർജിന്റെ ചലച്ചിത്രങ്ങളിലെ ദൃശ്യ- ശബ്ദ സങ്കേതങ്ങൾ ആഖ്യാനവും അർത്ഥ രൂപീകരണവും എന്നതായിരുന്നു ഗവേഷണ വിഷയം. ഡോ. വി.പി. മാർക്കോസ്, ഡോ. കെ.പി. ജോർജ്, ഡോ. സിബു മോടയിൽ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിർണയിച്ചത്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മാർച്ച് എട്ടിന് രാവിലെ 11.30ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ ഡോ. സുനിൽ പി. ഇളയിടം സമ്മാനിക്കും. സിനു വർഗീസ് അനുസ്മരണ പ്രഭാഷണം ഡോ.എം.ഐ. പുന്നൂസ് നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |