കൊടുങ്ങല്ലൂർ: ലഹരി മൂത്ത് നടുറോഡിൽ മോട്ടോർ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കൊടുങ്ങല്ലൂർ സ്റ്റേഷനിലെത്തിയ യുവാവ് സ്റ്റേഷനിലെ ഗ്ലാസ് ഭിത്തിയും വാതിലും അടിച്ചു തകർത്തു. വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. പടാകുളം പെട്രോൾ പമ്പിന് സമീപം അപകടകരമായ വിധത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ച യുവാക്കളെ പൊലീസ് പെട്രോൾ സംഘം തടയുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. പൊലീസ് കസ്റ്റഡിയിലെടുത്ത ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷാ(20)ആണ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ എസ്.െഎമാരായ കെ.സാലിം, കശ്യപൻ, ജോഷി, ഡ്രൈവർ സി.പി.ഒ അഖിൽ, ഹോം ഗാർഡ് ജോൺസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |