ഫോർട്ട്കൊച്ചി: ജലച്ചായങ്ങളിൽ കാഴ്ചാവിസ്മയങ്ങളൊരുക്കി ജസീല ഷെരീഫിന്റെ ചിത്രപ്രദർശനം തുടങ്ങി. ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ കാഴ്ചകളുടെ നിലവറ ഗവ. മുൻ സെക്രട്ടറിയും സർക്കാർ ഉപദേശകയുമായ ലിഡാ ജേക്കബ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ ടെലികോം ഡിപ്പാർട്മെന്റ് അഡിഷണൽ ഡി.ജി.എം ശോഭന വൈദ്യനാഥൻ മുഖ്യാതിഥിയായിരുന്നു. ചിത്രപ്രദർശനത്തിന്റെ ക്യൂറേറ്റർ ടി. എ. സുരേഷ് സ്വാഗതം പറഞ്ഞു. ചെറുപ്പത്തിൽ സംഗീതം പഠിച്ച് തിരുവനപുരത്ത് എൻജിനിയറിംഗ് പഠനം കഴിഞ്ഞ് ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ തലപ്പത്തുനിന്ന് വിരമിച്ചശേഷം ഇപ്പോൾ മുഴുവൻ സമയ ചിത്രരചനയുമായി കഴിയുകയാണ് ജസീല. രാവിലെ 11മുതൽ രാത്രി എട്ടുവരെ തുടർച്ചയായി മൂന്ന് ദിവസം നീണ്ടുനിലക്കുന്ന ചിത്രങ്ങളുടെ പ്രദർശനം 24ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |