പത്തനംതിട്ട : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിലെ കോഴഞ്ചേരി മുതൽ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ വരെയുള ഭാഗത്തെ പുനരുദ്ധാരണത്തിനായി ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി 10.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.
റോഡിന്റെ ഉപരിതലത്തിൽ 40 എം.എം കനത്തിൽ ടാർ ചെയ്യും. 230 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി കെട്ടും. ഏഴു കലുങ്കുകളുടെ പുനരുദ്ധാരണം, 600 മീറ്റർ ഓട നിർമ്മാണം, 2070 മീറ്റർ ഐറിഷ് ഓട നിർമ്മാണം, 300 മീറ്റർ നീളത്തിൽ പൂട്ടുകെട്ട് പാകൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴഞ്ചേരി തണുങ്ങാട്ടിൽ പാലത്തിനോട് ചേർന്നുള്ള ഭാഗത്താണ് പൂട്ടുകട്ട പാകുന്നത്. കൂടാതെ കോഴഞ്ചേരി തിരുവാഭരണ പാതയുടെ ഭാഗമായ മരുത്തൂർകുളങ്ങര ശബരിമല വില്ലേജ് റോഡ് കോൺക്രീറ്റ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |