കൊല്ലം: വീട്ടുവാടക കുടിശിക വരുത്തിയതിന്റെ പേരിൽ 18 വയസുകാരിയെയും കൊച്ചു കുട്ടിയെയും വീട്ടുടമ വീട്ടിൽ പൂട്ടിയിട്ടു. മകനുമായി പുറത്തുപോയിരുന്ന വാടകക്കാരി തിരികെ എത്തിയപ്പോഴാണ് കുട്ടികളെ പൂട്ടിയിരിക്കുന്നത് കണ്ടത്.
ഇന്നലെ വൈകിട്ട് നാലോടെ കൊട്ടിയം പറക്കുളം സുഗതൻ മുക്കിനടുത്തായിരുന്നു സംഭവം. പതിനെട്ടുകാരിയും ബന്ധുവായ കൊച്ചുകുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയിരുന്ന, പതിനെട്ടുകാരിയുടെ മാതാവ് വീട്ടിലെത്തിയപ്പോൾ കതകും ഗേറ്റും പൂട്ടിയ നിലയിലും വൈദ്യുതി, വെള്ളം എന്നിവയുടെ കണക്ഷൻ വിച്ഛേദിച്ച നിലയിലുമായിരുന്നു. തുടർന്ന് വീട്ടമ്മ പൊതുപ്രവർത്തകൻ കൊട്ടിയം സാജനെ വിവരം അറിയിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി വീട്ടുടമയെ വരുത്തി വീട് തുറന്നു കൊടുക്കുകയുമായിരുന്നു. കൊട്ടിയം പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |