തൃശൂർ: തൃശൂരിൽ നാടകവസന്തത്തിന് ഇന്ന് അരങ്ങുണരും. എട്ട് രാപ്പകലുകൾ നാടകോത്സവത്തിൽ ലയിക്കും. ഇന്ന് വൈകിട്ട് മൂന്നിന് തോപ്പിൽ ഭാസി ബ്ലാക്ക് ബോക്‌സിൽ ഡൽഹി കാറ്റ്ക്കാത്ത ആർട്ട് ട്രസ്റ്റ് അവതരിപ്പിക്കുന്ന ദി നൈറ്റ്‌സ് നാടകത്തോടെ ഇറ്റ്‌ഫോക്ക് ഉണരും. ഉദ്ഘാടനം കഴിഞ്ഞുള്ള ആദ്യ പ്രദർശനം ബംഗളൂരുവിലെ ഭൂമിജ ട്രസ്റ്റ് അവതരിപ്പിക്കുന്ന ഹയവദനയാണ്. തുടർന്നുള്ള ദിവസങ്ങളിൽ പുനരവതരണങ്ങളും ചർച്ചകളും സംവാദങ്ങളും ഇറ്റ്‌ഫോക്കിനെ സമ്പന്നമാക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറ്റ്‌ഫോക്ക് നിലയ്ക്കുമെന്ന ഘട്ടത്തിൽ നിന്നാണ് ഉയർത്തെഴുന്നേറ്റ് നാടകപ്രേമികളുടെ മനംകുളിർപ്പിച്ച് നാടകരാവുകളെത്തുന്നത്.
ഇറ്റ്‌ഫോക്ക് ഒറ്റനോട്ടത്തിൽ
മൂന്നു വേദികൾ
15 നാടകങ്ങൾ
34 പ്രദർശനങ്ങൾ
നൃത്ത സംഗീത നിശ
അഞ്ച് വിദേശ നാടകങ്ങൾ
ഏഴ് ദേശീയ നാടകങ്ങൾ
മൂന്നു മലയാള നാടകങ്ങൾ
'പ്രതിരോധത്തിന്റെ സംസ്‌കാരങ്ങൾ' പാനൽ ചർച്ചകൾ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന്
വേദികൾ
അക്കാഡമിയിലെ തോപ്പിൽ ഭാസി ബ്ലാക്ക് ബോക്‌സ്, കെ.ടി.മുഹമ്മമദ് റീജണൽ തിയറ്റർ, ആക്ടർ മുരളി തിയേറ്റർ, രാമനിലയം കാമ്പസ്, അക്കാദമി അങ്കണം.
ടിക്കറ്റ് ബുക്കിംഗ്
ഫെസ്റ്റിവൽ ദിവസങ്ങളിൽ രാവിലെ 9ന് തുറക്കുന്ന ടിക്കറ്റ് കൗണ്ടറിൽ നിന്നും അന്നേ ദിവസത്തെ മുഴുവൻ നാടകങ്ങളുടെയും ഒരു നിശ്ചിത ശതമാനം ടിക്കറ്റുകൾ ലഭ്യമാകും. ബാക്കിയുള്ളവ ഓരോ നാടകത്തിന്റെയും ഒരു മണിക്കൂർ മുൻപ് കൗണ്ടറിൽ നിന്ന് ലഭിക്കും. ടിക്കറ്റ് ഒന്നിന് 80 രൂപയാണ് നിരക്ക്. ഓൺലൈൻ ടിക്കറ്റ് എടുത്തവർക്ക് മെയിൽ വഴി ലഭിച്ച ടിക്കറ്റിന്റെ ക്യുആർ കോഡ് തീയറ്ററിന്റെ പ്രവേശന കവാടത്തിൽ സ്‌കാൻ ചെയ്‌തോ അല്ലെങ്കിൽ ടിക്കറ്റ് പ്രിന്റ് എടുത്ത് വന്നോ നാടകം കാണാം.
ഇന്ന് രണ്ടു നാടകങ്ങൾ
ദി നൈറ്റ്‌സ് (ഡെൽഹി)
വേദി: തോപ്പിൽ ഭാസി ബ്ലാക്ക് ബോക്‌സ്, ഉച്ചകഴിഞ്ഞ് 3ന്
ഹയവദന (ബാംഗളൂരു)
വേദി: ആക്ടർ മുരളി തിയറ്റർ, രാത്രി 7.30ന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |