ചാലക്കുടി: ചാലക്കുടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ തൃശൂർ ജില്ലാ ടീമിലെ എല്ലാ അംഗങ്ങളെയും ആദരിക്കുന്നതിന് അടുത്തമാസം വിപുലമായ പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സനീഷ്കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. കെ.കെ.രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി.ജോസ്, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ എ.കെ.അജിതകുമാരി, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ്, എം.എം.അനിൽകുമാർ, നിതാ പോൾ, എ.ഇ.ഒ പി.ബി.നിഷ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |