ബാലുശ്ശേരി: മഹാത്മജിയുടെ ജീവിത ദർശനത്തെയും തത്ത്വസംഹിതയേയും അവയുടെ അർത്ഥവും വ്യാപ്തിയും പ്രസക്തിയും അറിഞ്ഞ് പഠിക്കാൻ നാം തയ്യാറാവണം. സത്യവും അഹിംസയും നിശ്ചയദാർഢ്യവും മാത്രം കൈമുതലാക്കിയ ഒരാൾക്ക് ഒരു ജനതയുടെ ഭാഗധേയം നിശ്ചയിക്കുന്ന നേതാവായി മാറാൻ സാധിച്ചത് എങ്ങനെയെന്ന് നാം പഠിക്കണമെന്ന് ഗാന്ധി ചരിത്രകാരൻ പി.ഹരീന്ദ്രനാഥ് പറഞ്ഞു. കെ.പി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സർവോദയം ട്രസ്റ്റ് ബാലുശ്ശേരിയിൽ സംഘടിപ്പിച്ച ഒരു വർഷത്തെ ഗാന്ധി ദർശന പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഒ.എം.കൃഷ്ണകുമാർ ,ശ്രീകുമാർ തെക്കേടത്ത്, വി.മനോജ് കുമാർ, ഭരതൻപുത്തൂർ വട്ടം, സുനിതാ ജോൺ, കെ.പി. ആലി, മണി ചാലിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |