കാഞ്ഞങ്ങാട്: കൂളിയങ്കാൽ അമിഗോസ് നേതൃത്വത്തിൽ കൂളിയങ്കാലിൽ നിന്നും കോട്ടച്ചേരി ടൗണിലേക്ക് യുവാക്കൾ ലഹരിക്കെതിരെ ബോധവൽക്കരണ മാരത്തോൺ നടത്തി. കൂളിയങ്കാലിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി ഫ്ളാഗ് ഓഫ് ചെയ്തു. റഹ്മാൻ കൂളിയങ്കാൽ അദ്ധ്യക്ഷത വഹിച്ചു. മുസമ്മിൽ കൂളിയങ്കാൽ സ്വാഗതം പറഞ്ഞു. ടി. അബൂബക്കർ ഹാജി, കെ.കെ മുഹമ്മദ്, കൗൺസിലർ ടി. മുഹമ്മദ് കുഞ്ഞി ഹാജി, അൽ അമീൻ എസ്. അതി, ടി. മുത്തലിബ്, നാസർ, നവാസ്, ഷംസു, ഹാസിഫ്, സാദിക്, സാബിത്ത്, അഹ്റാസ്, ഫാരിസ് തുടങ്ങിയവർ സന്നിഹിതരായി. എക്സൈസ് ഓഫീസർ രഘുനാഥ് ലഹരിക്കെതിരെ ബോധവത്കരണ ക്ലാസെടുത്തു. ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ജാബിർ കൂളിയങ്കാൽ ചൊല്ലി കൊടുത്തു. കോട്ടച്ചേരി ടൗണിൽ കൂട്ടയോട്ടം അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |