കാഞ്ഞങ്ങാട്: ഹോസ്ദുർഗ്ഗ് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ജി.എൽ.പി.എസ് പേരോലിൽ നടന്ന സംയുക്ത ഡയറി സർഗ്ഗസംവാദം ഡയറ്റ് ഫാക്കൽട്ടി അജിത ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി രാജേഷ് പ്രവർത്തനത്തെക്കുറിച്ച് വിശദമാക്കി. ജി.എൽ.പി.എസ് പേരോൽ എച്ച്.എം ശോഭന, പി.ടി.എ പ്രസിഡന്റ് ബാബു, അദ്ധ്യാപകരായ അശ്വതി, ബിന്ദു തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ വിദഗ്ദ്ധൻ വിനയൻ പിലിക്കോട് കുട്ടികളോടും രക്ഷിതാക്കളോടും അദ്ധ്യാപകരോടും സംവദിച്ചു. കുട്ടികൾ തയ്യാറാക്കിയ ഡയറികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സംയുക്ത ഡയറി എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ പ്രകാശൻ സുനിൽകുമാറിനു നൽകി പ്രകാശനം ചെയ്തു. ഡയറി തയ്യാറാക്കിയ മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുട്ടികളും രക്ഷിതാവും കുട്ടികളും അദ്ധ്യാപകരും ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങിന് ബി.ആർ.സി ട്രെയിനർ സനിൽകുമാർ വെള്ളുവ സ്വാഗതവും സി.ആർ.സി.സി സജീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |