കൊച്ചി: കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രിന്റ് ആൻഡ് ബിയോൺഡ് സെമിനാർ ഒൻപതാം പതിപ്പ് കൊച്ചിയിൽ നടന്നു. ആൾ ഇന്ത്യ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്സ് ദേശീയ പ്രസിഡന്റ് സതീഷ് മൽഹോത്ര സെമിനാർ ഉദ്ഘാടനം ചെയ്തു. എഡൽമൻ ഗ്രൂപ്പ് ഗ്ലോബൽ സി.ഇ.ഒ ഡോ. ഫ്രാങ്ക് ഹോനംഗ് മുഖ്യപ്രഭാഷണം നടത്തി. രാജു എൻ. കുട്ടി ആമുഖ പ്രസംഗം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ലൂയി ഫ്രാൻസിസ്, പീറ്റർ അനിൽ രെഗോ, അനിൽ നാമഗുഡെ, ആയുഷ് ജെയിൻ, രാമു രാമനാഥൻ, കെ.എം.പി.എ സെക്രട്ടറി മൻമോഹൻ ഷേണായ്, ട്രഷറർ ഷാജി മാഞ്ഞൂരാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |